മേല്‍പ്പറമ്പ് : കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ച് മരിച്ച കാല്‍നടയാത്രക്കാരനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഓഗസ്റ്റ് 30 പുലര്‍ച്ചെ 5.30 മണിയോടെ മേല്‍പ്പറമ്പ് ഗോള്‍ഡന്‍ ബേക്കറിക്ക് മുന്നില്‍ കെഎസ്ടിപി റോഡിലാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസാണ് കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്.
അപകടത്തിന് മുന്‍പായി ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഇയാള്‍ റോഡില്‍ നിന്ന് വാഹനങ്ങള്‍ക്ക് കൈ കാണിക്കുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളൊന്നും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല.
മരിച്ചയാളുടെ അടയാളങ്ങള്‍
45-നും 55-നും ഇടയില്‍ പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്.അപകടം വരുത്തിയ കെഎസ്ആര്‍ടിസി ബസ് പോലീസ് കസ്റ്റഡിയിലെടുത്തുആളെ തിരിച്ചറിയാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേല്‍പ്പറമ്പ് പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
