ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;പോലീസ് ജലപീരങ്കി ഉപയോഗിച്ചു : ഒരാള്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: ചന്തേര പോലീസ് പിടികൂടിയ എംഡിഎംഎ കേസ്
മുഖ്യ മന്ത്രിയുടെ
അടുപ്പക്കാര്‍ പ്രതികളായപ്പോള്‍ എംഡിഎംഎ കേസ് ആവിയാകുന്നുയെന്ന്ആരോപിച്ചു ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനംനഗരസഭഓഫീസിന് മുമ്പില്‍ വെച്ച് റോഡില്‍
ബാരിക്കേല്‍ വച്ച് പോലീസ് തടഞ്ഞു.
ജലപീരങ്കി ഉപയോഗിച്ച്തടഞ്ഞുവെങ്കിലും അതിനെ മറികടന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിവൈഎസ്പി ഓഫീസില്‍ മുന്നിലെ ഗേറ്റില്‍ എത്തി പോലീസ് ഇവിടെ വീണ്ടും ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.പോലീസ്‌കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട്മുദ്രാവാക്യം വിളിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം വി .രതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ഗിനീഷ്,
ജില്ലാ സെക്രട്ടറി നാസര്‍ കുമ്പള തുടങ്ങിനിരവധി നേതാക്കളും പ്രവര്‍ത്തകരും മാര്‍ച്ചില്‍ സംബന്ധിച്ചു.

 

error: Content is protected !!