പൂ പറിക്കാന്‍ പോരുമോ വ്യത്യസ്ത പ്രചരണം പരിപാടിയുമായി ഡി വൈ എഫ് ഐ അടോട്ട് യൂണിറ്റ്

കാഞ്ഞങ്ങാട്: കുട്ടിക്കാലത്തെ ഓണക്കാലം ഓര്‍മ്മയില്ലേ? തൊടികളും പറമ്പുകളും താണ്ടി കൂട്ടുകാരോടൊപ്പം പൂ പറിക്കാന്‍ നടന്ന ആ മനോഹര നിമിഷങ്ങളെ . ആ പഴയകാല ഓര്‍മ്മകളെ ഒന്ന് പുനഃസൃഷ്ടിച്ച് ഡി വൈ എഫ് ഐ അടോട്ട് യൂണിറ്റ്. അടോട്ടോണം 2k26 ന്റെ ഓണാഘോഷത്തിന്റെ പ്രചരണത്തിനാണ് വ്യത്യാസമായ പരിപാടി നടത്തിയത്.. പ്രദേശത്തെ കുട്ടികളും മുതിര്‍ന്നവര്‍ ഉള്‍പ്പടെ 35 ഓളം ആളുകള്‍ കൂടി ചേര്‍ന്ന് നാട്ടിലെ തൊടികളിലും പറമ്പുകളിലും എത്തി നാടന്‍ പൂക്കള്‍ ശേഖരിച്ചു കൊണ്ടാണ് മാതൃക പ്രവര്‍ത്തനം നടത്തിയത്. കുട്ടികളും അമ്മമാരും യുവാക്കളും പ്രചരണ പരിപാടിയില്‍ പങ്കെടുത്തു. അമ്മമാര്‍ എങ്ങനെയാണ് പൂര്‍വ്വകാലത്ത് പൂക്കള്‍ പറിക്കുന്നതും പൂക്കളം ഒരുക്കുന്നതും കുട്ടികള്‍ക്ക് വിശദികരിച്ചു. അടുത്ത ദിവസങ്ങളില്‍ ശേഖരിച്ച പൂക്കള്‍ ഉപയോഗിച്ചായിരിക്കും അടോട്ടെ വീടുകളില്‍ പൂക്കളം ഒരുക്കുന്നത്.അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി തുളസി ഉള്‍പ്പെടെ നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രചരണത്തിന്റെ ഭാഗമായി. സംഘാടക സമിതി ഭാരവാഹികളായ കെ പി അജയന്‍, കെ വി കൃഷ്ണകുമാര്‍, കെ സജിത്ത് കുമാര്‍, പി അഭിലാഷ്, സി സുജേഷ് , കെ രജിത, കെ വി ഉഷിത, നിഖില്‍ പ്രസാദ്, കെ ജയന്‍ , കെ ജിതിന്‍, സജീഷ് കുമാര്‍ പി, അജയന്‍ എം, പ്രവീണ്‍, മഹേഷ് അടോട്ട് എന്നിവര്‍ നേതൃത്വം നല്‍കി

 

error: Content is protected !!