കലാലയ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു: കാഞ്ഞങ്ങാട് നടന്ന പരിപാടിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സഹ ശാരീരിക് പ്രമുഖ് കൃഷ്ണകുമാര്‍  മുഖ്യപ്രഭാഷണം നടത്തി

കാഞ്ഞങ്ങാട് : 2047 ല്‍ വികസിത ഭാരതത്തെ നയിക്കാന്‍ യുവതയുടെ സംഭാവന മഹത്വതാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സഹ ശാരീരിക് പ്രമുഖ് കൃഷ്ണകുമാര്‍. രാഷ്ട്രീയ സ്വയം സേവക സംഘം
കാഞ്ഞങ്ങാട് ജില്ലാ സങ്കല്‍പ്പ് 2026 ന്റെ ഭാഗമായി സംഘടിപ്പിച്ച അഖണ്ഡഭാരതദിന കലാലയ വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് പ്രചോദനമായ വന്ദേമാതരം ഗീതവുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിന്റെ രാഷ്ട്രീയ പശ്ചാത്തലവും യുവതക്ക് അദ്ദേഹം വിശദീകരിച്ചു.
രാഷ്ട്രപതി മെഡല്‍ നേടിയ സിബിഐ റിട്ട.ഉദ്യോഗസ്ഥന്‍ ഐക്കോടന്‍ അധ്യക്ഷതനായി. ജില്ലാ സംഘചാലക് ദാമോധരന്‍ ആര്‍ക്കിടെക്റ്റ്, ജില്ലാ കാര്യവാഹ് സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി. ശ്രീജിത്ത് സ്വാഗതവും ടി. വിവേകാനന്ദന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!