പള്ളിക്കര; പാക്കം കണ്ണംവയല്‍ പ്രിയദര്‍ശിനി ജനശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ യശശരീരനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാടായ പുതുപ്പള്ളിയിലേക്ക് യാത്ര സംഘടിപ്പിച്ചു. ഭാരവാഹികളായ പി. കരുണാകരന് നായര്‍, ശ്രീദേവി, രമ്യ അനില്‍, സുകുമാരി, നിഷ എന്നിവര്‍ നേതൃത്വം നല്കി. യാത്രയില്‍ കണ്ണംവയല്‍, പാക്കം പ്രദേശങ്ങളിലെ ജനശ്രീ അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളുമായ 45 പേര് പങ്കെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ മേലത്ത് രത്നാകരന് നമ്പ്യാര്‍, പി കെ അമ്പാടി, വി.രാഘവന് നായര്‍ തുടങ്ങിയവരും യാത്രയെ അനുഗമിച്ചു. ഉമ്മന്‍ ചാണ്ടി സാറിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി വലിയ പള്ളി എന്നറിയപ്പെടുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി സന്ദര്‍ശിക്കുക എന്നതാണ് യാത്രയുടെ മുഖ്യ ലക്ഷ്യം. കൂട്ടത്തില്‍ മലരിക്കല്‍ ആമ്പല്‍ പാടം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, കോട്ടയം തിരുനക്കര ക്ഷേത്രം, തൃപ്പൂണിത്തുറ ഹില്‍ പാലസ്, കൊച്ചി മറൈന്‍ ഡ്രൈവ് എന്നീ സ്ഥലങ്ങളും സന്ദര്‍ശിച്ചു.
ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹം: പാക്കം കണ്ണംവയലില്‍ നിന്നും 45 അംഗങ്ങള്‍ പുതുപ്പള്ളിയിലെത്തി
