എം.കെ സുരേഷ് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്

പാണത്തൂര്‍ : എം.കെ സുരേഷിനെ ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായി നിയമിച്ചു. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനിയുടെ അംഗീകാരത്തോടുകൂടി മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണിയാണ് നിയമിച്ചത്. സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവമായ എം.കെ സുരേഷ് നേരത്തേ ബിജെപിയുടെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അവിഭക്ത പനത്തടി പഞ്ചായത്ത് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി, പനത്തടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ബിഎംഎസ് മേഖല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പാണത്തൂര്‍ ഗവണ്‍മെന്റ് ഫെല്‍ഫെയര്‍ ഹൈസ്‌കൂളില്‍ സ്‌കൂള്‍ മാനേജ് കമ്മിറ്റി ചെയര്‍മാന്‍, റാണിപുരം വനസംരക്ഷണ സമിതി ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. പാണത്തൂര്‍ കുണ്ടുപ്പള്ളി സ്വദേശിയാണ്. കൊമേഴ്‌സ് ബിരുദധാരിയാണ്.

 

error: Content is protected !!