പുല്ലൂര്‍ പെരിയ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജെന്‍ഡര്‍ ചാമ്പ്യന്മാരെ ആദരിച്ചു;  വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 6 വനിതകളെയാണ് ആദരിച്ചത്

പെരിയ :- പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ചേര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ ജെന്‍ഡര്‍ ചാമ്പ്യന്മാരെ ആദരിച്ചു.
കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ സാവിത്രി,ട്രൈബല്‍ മേഖലയിലെ മികച്ച സംരംഭക ആര്‍ പത്മാവതി, എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫോറസ്റ്റ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് ഹിസ്റ്ററിയില്‍ രണ്ടാം റാങ്ക്‌നേടിയ കെ വി ആരതി,പെരിയ പഞ്ചായത്ത് പാലിയേറ്റീവ് നേഴ്‌സ് പി വി വാസന്തി,
ജില്ല കായികമേളയില്‍ വ്യക്തിഗത മെഡല്‍ ജേതാവ് അനാമിക മധു,
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം എസ് സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കെ ശ്രീജിത എന്നിവരെയും വായനാക്കുറിപ്പ് മത്സരത്തില്‍ വിജയിച്ചവരെയുമാണ് ആദരിച്ചത്.
പെരിയ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഡോ: സി കെ സബിത ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങള്‍ നല്‍കി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി പ്രീതീ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: സി കെ ബാബുരാജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി എ ഷാഫി ,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപമണികണ്ഠന്‍,കാഞ്ഞങ്ങാട്‌ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പത്മനാഭന്‍, പഞ്ചായത്ത് അംഗങ്ങളായ കെ ബിന്ദു
എം രേഖ , കെ ലീല,വി കെ സുനിത, കെനളിനി, സി ശോഭന, എ വേണു എന്നിവര്‍ സംസാരിച്ചു.സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി കൃഷ്ണന്‍ സ്വാഗതവുംസി ഡി എസ് അംഗം കെ നിഷ നന്ദിയും പറഞ്ഞു ജനപ്രതിനിധികള്‍,
സി ഡി എസ്, എ ഡി എസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ജില്ലാ മിഷന്‍ ജീവനക്കാര്‍,സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി തുടര്‍ന്ന് കുടുംബശ്രീ പൊതുസഭയും ഇതോടപ്പം നടന്നു

 

error: Content is protected !!