എന്‍ ആര്‍ ഇ ജി പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി; എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍ പള്ളിക്കര പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു

ബേക്കല്‍: തൊഴിലുറപ്പ് നിയമം അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍ പള്ളിക്കര പഞ്ചായത്ത് കമ്മറ്റി പള്ളിക്കര പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു.കെ.വി.ജയശ്രി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭന, ജില്ലാ പഞ്ചായത്തംഗം ടി.വി.രാധിക. ടി. പ്രഭാകരന്‍ . ടി. സുധാകരന്‍,റീജ രാജേഷ്, ഏ.വി.ശ്രീജ മടിക്കൈ എന്നിവര്‍ സംസാരിച്ചു. മണികണ്ഠന്‍ നരി മാടി സ്വാഗതവും സുമലത പൂച്ചക്കാട് നന്ദിയും പറഞ്ഞു.

 

error: Content is protected !!