പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ ആഷാഢ ഏകാദശി പ്രമാണിച്ച് പരമ്പര വിദ്യാപീഠത്തിന്റെയും രാമനാരായണ ഗുരുകുലം ബാംഗ്ലൂരിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നാളെ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ വിവിധ പരിപാടികള്‍ നടക്കും. ശശാങ്ക് ചിന്നയുടെ വേണുവാദനം, അനുപം ശങ്കര്‍, ഗോകുല്‍ ഹരിഹരന്‍ , അക്ഷയ , വൈഷ്ണവി മയ്യ, ഗിരിധര്‍ എന്‍ വി, ഭാര്‍ഗ്ഗവ കെ. ആര്‍., കാസര്‍ഗോഡ് സദാശിവ ആചാര്യ, ശ്രുതി വാരിജാക്ഷന്‍, ബോസ്റ്റണില്‍ നിന്നുള്ള സുരഭി, കൊളമ്പസ്സില്‍ നിന്നുള്ള നേഹ , സഹന, ദീപിക എം വിട്‌ല, ശ്രീനിധി ഭട്ട് കാഞ്ഞങ്ങാട്, രമ്യ നമ്പൂതിരി, വെള്ളിക്കോത്ത് വിഷ്ണു ഭട്ട്. ദേവന്‍ അന്തിക്കാട് എന്നിവര്‍ കച്ചേരികള്‍ അവതരിപ്പിക്കും. ശ്രീലത നിക്ഷിത് വീണാ വാദനവും നടത്തും . പക്കമേളത്തില്‍ വയലിനിലില്‍ കാര്‍ത്തികേയ ബാംഗ്ലൂര്‍, അനൂപ് ഭാസ്‌കര്‍, ബല്‍ രാജ് ബദിയഡ്ക എന്നിവരും മൃദംഗത്തില്‍ ബാംഗ്ലൂര്‍ ജെ . ബി . ശ്രീനിവാസ് , പുത്തൂര്‍ നിക്ഷിത് , ഗോവിന്ദ പ്രസാദ്, ദേവ് രാജ് സംഗീത് , എന്നിവരും സഹകരിക്കും. ബാംഗ്ലൂരില്‍ നിന്നുള്ള നാട്യ ഭൈരവി ഡാന്‍സ് സ്‌കൂളിന്റെ ഭരത നാട്യവും ഉണ്ടാകും. വൈകുന്നേരം ഏഴ് മണിക്കുള്ള പട്ടാഭിരാമ പണ്ഡിറ്റിന്റെ സംഗീതാര്‍ച്ചനയ്ക്ക് വയലിനിലില്‍ ഇടപ്പള്ളി അജിത് കുമാര്‍, മൃദംഗത്തില്‍ നിക്ഷിത് പുത്തൂര്‍, ഘടത്തില്‍ തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍, മുഖര്‍ശംഖില്‍ പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് എന്നിവര്‍ പക്കമേളമൊരുക്കും
