അനുമോദന സദസ്സും, ഓപ്പറേഷന്‍ തൂഫാന്‍ – ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു; മൂന്നാം മൈല്‍ സാരഥി കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി അമ്പലത്തറ പോലീസ് സ്റ്റേഷന്‍ എസ്. ഐ.എം. വി. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു

മൂന്നാംമൈല്‍: സാരഥി കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദന സദസ് മികവ്-2026, ഓപ്പറേഷന്‍ തൂഫാന്‍ – ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലസ്സും സംഘടിപ്പിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ എസ്. ഐ.എം. വി. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.എസ് എസ് എല്‍ സി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭാശാലികളെയും അനുമോദിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പറക്കളായി, പുല്ലൂര്‍ പെരിയ പഞ്ചായത്ത് 8-ാം വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാര്‍, ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി.കൃഷ്ണന്‍, ക്ലബ്ബ് പ്രസിഡന്റ് പി.നവീഷ് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ജിഷ്ണു രാജ് സ്വാഗതവും, എക്‌സിക്യൂട്ടീവ് അംഗം പി.ബിനു നന്ദിയും പറഞ്ഞു.

 

error: Content is protected !!