കൂട്ടം സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറ്റവും, വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടന്നു

കുണ്ടംകുഴി : കുണ്ടംകുഴി സ്‌കൂളിലെ യു എ ഇ യിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കൂട്ടം യു എ ഇ നിര്‍മ്മിച്ച് നല്‍കുന്ന നാലാമത് സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് നടന്നു. കുണ്ടംകുഴി മാവിനക്കല്ലില്‍ വെച്ച് നടന്ന ചടങ്ങ് ഉദുമ എം എല്‍ എ, ശ്രീ കെ നീലകണ്ഠന്‍ വീടിന് അര്‍ഹയായ കുണ്ടംകുഴി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിനി അനഘ, സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ അമ്മ സി. വിലാസിനിയുടെയും കുടുംബത്തിന് താക്കോല്‍ കൈമാറി. കൂട്ടം ചെയര്‍മാന്‍ വേണുഗോപാല്‍ പാലക്കാലിന്റെ അധ്യക്ഷനായ
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി, ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് ബി സി പ്രകാശന്‍, കൂട്ടം പ്രോഗ്രാം കണ്‍വീനര്‍ കൃഷ്ണകുമാര്‍ കക്കോട്ടമ, വനിതാ വിങ് കണ്‍വീനര്‍ ബിന്ദു കെ ടി നായര്‍, കൂട്ടം മുന്‍ ഭാരവാഹികളായ ഉമേഷ് കുണ്ടംപാറ, വേണുഗോപാല്‍ മുല്ലച്ചേരി, വിനോദ് മലാങ്കാട്, അനില്‍ മുന്നാട്, സാമൂഹ്യ പ്രവര്‍ത്തകന്‍ സുരേഷ് പായം, മുന്‍ അദ്ധ്യാപിക ഇന്ദിര, ഉദയന്‍ ചെമ്പക്കാട്, സായി ട്രസ്റ്റ് രക്ഷാധികാരി ഹസൈനാര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത കുണ്ടംകുഴി സ്‌കൂളില്‍ പഠിക്കുന്നതോ, മുന്‍പ് പഠിച്ചതോ, ആയ കുടുംബത്തെ കണ്ടെത്തി അവര്‍ക്ക് വീട് വെച്ച് നല്‍കുന്ന കൂട്ടം സ്നേഹവീട് പദ്ധതി 2020 ലാണ് ആരംഭിച്ചത്. ഇതിനകം മൂന്ന് കുടുംബങ്ങള്‍ക്ക് കൂട്ടം സ്‌നേഹവീടുകള്‍ നല്‍കി കഴിഞ്ഞു. ഇത്തവണ, കുണ്ടംകുഴി സ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന അനഘയുടെ കുടുംബത്തെയാണ് സ്നേഹവീട് നല്‍കാനായി കൂട്ടം തിരഞ്ഞെടുത്തത്. കുട്ടിയുടെ മാതാവ് സി വിലാസിനി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനി കൂടിയാണ്. കൂട്ടം മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ പുരസ്‌കാരവും കൈമാറി.
കൂട്ടം സെക്രട്ടറി വിജേഷ് ബീംബുങ്കാല്‍ സ്വാഗതവും ട്രഷറര്‍ സുധീഷ് കുണ്ടംപാറ നന്ദിയും പറഞ്ഞു.

 

error: Content is protected !!