പശ്ചിമ ബംഗാള്‍ സ്വദേശി പാണത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു

പാണത്തൂര്‍: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാണത്തൂരിലെ ഹോട്ടല്‍ തൊഴിലാളി പശ്ചിമ ബംഗാള്‍ ഡാര്‍ജിലിംഗ് സിരിഗുഡി ഭക്ത ബഹദൂര്‍ കര്‍ക്കിയുടെ മകന്‍ ഇന്ദ്ര കുമാര്‍ (32) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ പാണത്തൂര്‍ ടൗണിലെ പച്ചക്കറി ഷോപ്പിന് സമീപം ഇന്ദ്രകുമാറിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോട്ടലുടമയുടെ പരാതിയില്‍ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

error: Content is protected !!