ആര്‍ത്തവ ശുചിത്വം ഓരോ സ്ത്രീയുടെയും അവകാശമാണ്; ഗര്‍ഭാശയ ക്യാന്‍സറും ആര്‍ത്തവ ശുചിത്വവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

.കാഞ്ഞങ്ങാട്:വേള്‍ഡ് മലയാളി കൗണ്‍സിലും കെയര്‍ ആന്‍ഡ് സേഫും സംയുക്തമായി കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ഗര്‍ഭാശയ ക്യാന്‍സറും ആര്‍ത്തവ ശുചിത്വവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ അദ്ധ്യക്ഷനായി. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പഠനോപകരണങ്ങളും വിതരണവും ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. സി.കെ.ഗായത്രി ആര്‍ത്തവ ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് ക്ലാസെടുത്തു. കൂടാതെ ബോധവല്‍ക്കരണ പരിപാടി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സംസ്ഥാന പ്രസിഡന്റ്‌റും കെയര്‍ ആന്‍ഡ് സേഫ് സി ഇ ഓയുമായ ഡോ. ശങ്കര്‍ അയ്യര്‍ കൈകാര്യം ചെയ്തു. ഡോ. റോണി ഗില്‍ബര്‍ട്ട്,അനീഷ് അര്‍ജുന്‍, പി.എം.വിന്‍സന്റ്, എന്‍.ആര്‍.ജഗദീഷ്, ആന്റണി എം ജോസഫ്,വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയന്‍ പ്രസിഡന്റ് അഡ്വ. എം.ജി.ശ്രീജിത്ത്, ഡബ്ലി. യു. എം. സി. കേരള കൗണ്‍സില്‍ ചെയര്‍മാന്‍ പ്രസാദ് കുഴിക്കാല എന്നിവര്‍ സംസാരിച്ചു. ഡബ്ലി.യു. എം. സി യുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്ത് തലത്തിലും എത്തിക്കുവാനുള്ള സത്വര പരിപാടിയുടെ ഉദ്ഘാടനവും നടന്നു. കെ.ജെ.സജു നന്ദി പറഞ്ഞു.

 

error: Content is protected !!