സംസ്ഥാന സ്‌പോര്‍ട്സ് യോഗാസന ചാമ്പ്യന്‍ഷിപ്പ് വിജയിപ്പിക്കുക; ചേതനയോഗ കാഞ്ഞങ്ങാട് ഏരിയ കണ്‍വെന്‍ഷന്‍ നടന്നു

കാഞ്ഞങ്ങാട്: ചേതനയോഗ കാഞ്ഞങ്ങാട് ഏരിയ കണ്‍വെന്‍ഷന്‍ പുതിയകോട്ട ഡി.വൈ.ടി. സെന്ററില്‍ വെച്ച് നടന്നു. ഏരിയ പ്രസിഡണ്ട് കെ.വി. കേളു അധ്യക്ഷത വഹിച്ചു.
ജൂലൈ 31, ആഗസ്റ്റ് 1, 2, 3 തീയതികളില്‍ കാലിക്കടവ് ശ്രീ കരക്കകാവ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന 11-ാമത് സംസ്ഥാന സ്‌പോര്‍ട്‌സ് യോഗാസന ചാമ്പ്യന്‍ഷിപ്പ് വിജയിപ്പിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ കണ്‍വെന്‍ഷനില്‍ വിലയിരുത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 800-ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് വന്‍ വിജയമാക്കാന്‍ യോഗാധ്യാപകരും പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.
സംഘാടക സമിതി ജനറല്‍കണ്‍വീനറും യോഗ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.വി. ഗണേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.പി. പ്രദീപ്കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍ സ്വാഗതവും പറഞ്ഞു.
കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികള്‍:
പ്രസിഡന്റ്: കെ.വി. കേളു ,
വൈസ് പ്രസിഡണ്ട്: രതീഷ് ബല്ല ,
സെക്രട്ടറി: ഉണ്ണി പാലത്തിങ്കാല്‍ ,
ജോയിന്റ് സെക്രട്ടറി: രജിത് സി.വി. ,
ട്രഷറര്‍: എം.ജി. പുഷ്പ എന്നിവരെ തെരെഞ്ഞെടുത്തു.

 

error: Content is protected !!