പെരിയ: കേരളത്തില്‍ ബി ജെ പി നേടിയ വിജയത്തിലൂടെ മൂന്നാം ബദല്‍ സാധ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ വി.കെ. സജീവന്. ബിജെപി .ഉദുമ സംഘടന മണ്ഡലം ദീന് ദയാല്‍ ഉപാദ്ധ്യായ പ്രശിക്ഷ ണ് മഹാ അഭിയാന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണമാറ്റമല്ല ഉണ്ടായത്. മുഖ്യമന്ത്രി കസേരയില്‍ വ്യക്തി മാറി എന്ന് മാത്രം. ഇടത് മുന്നണിയെപോലെ തന്നെയാണ് യുഡിഎഫ് സര്‍ക്കാരും . മോഹന വാഗ് ദാനങ്ങള്‍ മാത്രമായി മാറുന്നു. പ്രകടനപത്രികയില്‍ പറഞ്ഞ 3000 രൂപ പെന്ഷന്, വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയും നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ട് മൂന്നണികളുടെയും സ്ഥിരം അടവ് നയം ബിജെപിക്ക് മുന്നില്‍ ഇനി വിലപ്പോകില്ല. ബിജെപിയെ പേടിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. സി പി എം പരാജയ ഭീതിയിലാണ്. പരാജയപ്പെട്ടിടത്ത് നിന്ന് ഒരു കാലത്തും എവിടെയും സി പി എം തിരിച്ച് വന്നിട്ടില്ല. മതരാഷ്ട്ര വാദികള്‍ കേരളം ഭരിക്കുന്ന സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഷൈനി മോള് ശശി അധ്യക്ഷയായി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍.ബാബുരാജ്, മനു ലാല്‍ മേലത്ത്, സെക്രട്ടറിമാരായ മഹേഷ് ഗോപാല്‍, കെ.ടി. പുരുഷോത്തമന് , മീഡിയ കണ്‍വീനര്‍ വൈ. കൃഷ്ണദാസ് എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.എം. മുരളീധരന് സ്വാഗതവും പ്രദീപ്. എം. കൂട്ടക്കനി നന്ദിയും പറഞ്ഞു
