നിസ്വാര്‍ത്ഥമായ സേവനം ആനന്ദത്തിന് ഉറവിടം: ഡോ: സുനില്‍ നീലകണ്ഠന്‍

അമ്പലത്തറ: നിസ്വാര്‍ത്ഥമായ സേവനമാണ് യഥാര്‍ത്ഥ ആനന്ദത്തിന്റെ ഉറവിടമെന്ന് ഹാര്‍ട്ട്ഫുള്‍നെസ് ട്രെയിനര്‍
ഡോ. സുനില്‍ നീലകണ്ഠന്‍ പറഞ്ഞു. അമ്പലത്തറ സ്‌നേഹവീട്ടില്‍ സംഘടിപ്പിച്ച Heartfulness Practical Session ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സമാധാനവും സ്‌നേഹപൂര്‍ണമായ ജീവിതശൈലിയും വളര്‍ത്തിയെടുക്കാന്‍ ധ്യാനവും ആത്മപരിശീലനവും അനിവാര്യമാണെന്നും, വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഹാര്‍ട്ട്ഫുള്‍നെസ് പരിശീലനം ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രമസുനി യോഗ ആരോഗ്യജീവിതത്തിനുണ്ടാക്കുന്ന നേട്ടങ്ങളെ കുറിച്ച് വിശദീകരിച്ചു.
അഡ്വ. കെ.പീതാംബരന്‍ മുനീസ അമ്പലത്തറ, രശ്മി പ്രകാശ്, അഞ്ജിത, ഭവ്യ, ശ്രീകാന്ത്,
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.വി ദിനില, കെ നിമിത, എം. മനീഷ, രതീഷ് അമ്പലത്തറ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹാര്‍ട്ട്ഫുള്‍നെസ് പരിശീലനത്തിന്റെ പ്രായോഗിക വശങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള സെഷന്‍ പങ്കെടുത്തവര്‍ക്കെല്ലാം പുതിയ അനുഭവമായി.

 

error: Content is protected !!