കാഞ്ഞങ്ങാട്: ഇന്റര്‍നാഷണല്‍ വൈ എം സി എയുടെ നാഷണല്‍ ഡയാലിസിസ് പ്രൊജക്ട് വൈസ് ചെയര്‍മാനായി.
മാനുവല്‍ കുറിച്ചിത്താനം തിരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡയാലിസിസ് രോഗികള്‍ക്ക് പ്രാദേശിക വൈ എം സി എ കള്‍ മുഖേന സാമ്പത്തിക സഹായം നല്‍കുന്നതാണ് വൈ എം സി എ സഹായദാ ഡയാലിസിസ് യോജന പ്രൊജക്ട്. വൈ എം സി എ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം കൂടിയായ മാനുവല്‍ കുറിച്ചിത്താനം 2023-2025 വര്‍ഷം വൈ എം സി എ സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാനായിരുന്നു.
