വീട്ടുമുറ്റത്തെ റോഡില്‍ നിന്ന് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ രണ്ടംഗസംഘം ക്രൂരമായി മര്‍ദിച്ചു

നീലേശ്വരം: വീട്ടുമുറ്റത്തെ റോഡില്‍ നിന്ന് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ രണ്ടംഗസംഘം ക്രൂരമായി മര്‍ദിച്ചു. മടിക്കൈ ചാളക്കടവ് സ്വദേശ പി.പി. വിജയന്‍ (60) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലക്കും ദേഹത്തും പരിക്കേറ്റ വിജയനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീലേശ്വരം കൊട്ടുംപുറം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. സംഭവവുമായി ബന്ധപ്പെട്ട് മടിക്കൈ മുണ്ടോട്ടെ മണികണ്ഠന്റെ മകന്‍ സുബിന്‍ (24), എരിക്കുളം തിരുവാതിരയിലെ സിദ്ധാര്‍ഥ് സത്യന്‍ (24) എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെയാണ് സംഭവം. കാറില്‍ എത്തിയ സംഘം വിജയന്റെ വീടിന് മുന്നില്‍ വാഹനം നിര്‍ത്തി ബഹളം വെച്ചത് വിജയന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.പ്രതികള്‍ ഇതിന് മുമ്പും ചാളക്കടവില്‍ മദ്യപിച്ച് ബഹളംവെക്കുകയും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്തതിന് ഇരുവര്‍ക്കുമെതിരെ നീലേശ്വരം എസ്.ഐ. കെ. രാജേഷ് കേസെടുത്തിരുന്നു.

 

error: Content is protected !!