കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് 2026- 27 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

കാഞ്ഞങ്ങാട്: നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ 2026 -27 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മേലാങ്കോട്ട് ലയണ്‍സ് ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പാസ്‌ററ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ എന്‍ജിനീയര്‍ വിനീഷ് വിദ്യാധരന്‍ പി. എം.ജെ. എഫ് പരിപാടി ഉദ്ഘാടനം ചെയ്ത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നിര്‍വഹിച്ചു. പ്രസിഡണ്ട് എച്ച്. കെ. കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു. സി. പി. വി. വിനോദ് കുമാര്‍ ഫ്‌ലാഗ് സല്യൂട്ടേഷനും കെ.വി. ബാബുരാജ് മുഖ്യാതിഥിയെ പരിചയപ്പെടുത്തലും നടത്തി. എന്‍ജിനീയര്‍ എന്‍. ആര്‍. പ്രശാന്ത്, ശ്രീകണ്ഠന്‍, ഡോക്ടര്‍ സി. കെ. ശ്യാമള,മധുകുമാര്‍, എന്‍ജിനീയര്‍ കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഡോക്ടര്‍ എം. വിവേക് എന്നിവര്‍ സംസാരിച്ചു. എം. കൃഷ്ണന്‍ സ്വാഗതവും പി. നാരായണന്‍കുട്ടി നായര്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ഡോക്ടര്‍ എം വിവേകിനെ പ്രസിഡന്റായും, പി. നാരായണന്‍കുട്ടി നായരെ സെക്രട്ടറിയായും, വി. എം. ജോയ് ട്രഷററായും തെരഞ്ഞെടുത്തു.

 

error: Content is protected !!