തിരുവാതിര ഞാറ്റുവേല പാക്ഷികവുമായ് അടിയാര്‍ കാവ്

മാവുങ്കാല്‍: മറന്നുപോകുന്ന കേരളീയ കാര്‍ഷിക കാലത്തെ വീണ്ടെടുക്കാനായ് അടിയാര്‍കാവ് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം സംക്രമ സമിതി തിരുവാതിര ഞാറ്റുവേല പാക്ഷികം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജൂണ്‍ 22 മുതല്‍ ജൂലൈ 6 വരെയാണ് തിരുവാതിര ഞാറ്റുവേലയെന്നും ഈ കാലയളവില്‍ കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലമാണെന്നും ഔഷധങ്ങള്‍ തയ്യാറാക്കാന്‍ മഴവെള്ള ശേഖരണം നടത്തുന്ന കാലമാണിതെന്നും പാക്ഷികം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.വി. ദിവാകരന്‍ അഭിപ്രായപ്പെട്ടു . തറവാട്ട് കാരണവര്‍ ചന്ദ്രബാബു മേലടുക്കം അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അടിയാര്‍കാവിന് നൂറോളം വിവിധയിനം വൃക്ഷത്തൈകള്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പി.വി.ദിവാകരന്‍ സമര്‍പ്പിച്ചു. തറവാട്ട് കര്‍മ്മികളായ രാജു പാണത്തൂര്‍, അനില്‍ കുമാര്‍ കല്ല്യാണ്‍ റോഡ് എന്നിവര്‍ തൈവിതരണം നടത്തി. രമേശന്‍ പുതിയകണ്ടം , ഭരതന്‍ കണ്ടത്തില്‍, കെ. മോഹന്‍ദാസ് , രാമചന്ദ്രന്‍ പാതിരിക്കുന്ന്, രതീഷ് അതിയാമ്പൂര്‍ ,സ്വപ്ന കുമാരന്‍, കൃഷ്ണന്‍ പെരളം, വിനോദ് പുതിയകണ്ടം എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!