നീലേശ്വരം: ദേശീയപാതയിലെ മാര്‍ക്കറ്റ് ജംക്ഷനില്‍ പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിന്റെ ഭാര പരിശോധനയുടെ തുടര്‍ച്ചയായി ഐഐടി ക്യൂബ് സംഘം ഇന്ന് രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെ പാലം ബ്ലോക്ക് ചെയ്തു വാഹനങ്ങള്‍ വഴി തിരിച്ച് വിടും. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാര്‍ക്കറ്റ് ജംക്ഷന്‍, ഓര്‍ച്ച പാലം, കടിഞ്ഞിമൂല, കണിച്ചിറ, തോട്ടം ജംക്ഷന്‍ വഴി പോകേണ്ടതാണ്. നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാവുങ്കാല്‍, കല്യാണ്‍ റോഡ്, അമ്പലത്തുകര, ആലിന്‍കീഴില്‍, കോണ്‍വന്റ് ജംക്ഷന്‍ വഴിയും പോകേണ്ടതാണയെന്ന് അധികൃതര്‍ അറിയിച്ചു.
