കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് താലുക്ക് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാഞ്ഞങ്ങാട്:വഴിയോര കച്ചവടം നിയമം മൂലം നിയന്ത്രിക്കുക മാലിന്യ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളില്‍ യുസര്‍ ഫീസ് ഒഴിവാക്കുക വാടക നിയന്ത്രണ നിയമം പാസ്സാക്കുക. പഞ്ചായത്ത് മുന്‍ സിപ്പല്‍ ലൈസന്‍സ് 5 വര്‍ഷമാക്കി പുനര്‍നിര്‍ണ്ണയിക്കുക എന്നീ മുദ്രാ വ്യക്യം ഉയര്‍ത്തി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് താലുക്ക് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന ട്രഷറര്‍ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷര്‍ ഉദയകുമാര്‍ പാലായി സംസാരിച്ചു. കോട്ടച്ചേരിയില്‍ 100 കണക്കിന് വ്യാപാരി പ്രവൃത്തകര്‍ ജാഥയായി താലുക്ക് ഓഫിസലേക്ക് മാര്‍ച്ച് ചെയ്തു.

 

Spread the love
error: Content is protected !!