കുളിയങ്കാല്‍ കുന്നുമ്മല്‍ മുഹുയുദ്ധീന്‍ മസ്ജിദ്, നൂറുല്‍ ഇസ്ലാം മദ്രസ ഉദ്ഘാടനം 8 ന്

കാഞ്ഞങ്ങാട്: പുതുതായി നിര്‍മിച്ച കൂളിയങ്കാല്‍ കുന്നുമ്മല്‍ മസ്ജിദും നുറൂല്‍ ഇസ്ലാം മദ്രസയും എട്ടിന് വൈകീട്ട് രണ്ട് മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജമാഅത്ത് സെക്രട്ടറി ടി.പി അബ്ദുല്ല സ്വാഗതം പറയും. പള്ളി പുനര്‍ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ പി.കെ അബ്ദുല്‍ സലാം അധ്യക്ഷത വഹിക്കും.കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി ബഷീര്‍ വെള്ളി ക്കോത്ത് പ്രസംഗിക്കും.വാര്‍ഡ് കൗണ്‍സിലര്‍ ടി മുഹമ്മദ് കുഞ്ഞി, ജമാഅത്ത് വൈസ് പ്രസിഡന്റ് മുത്തലിബ് എം.എ, ജമാഅത്ത് സെക്രട്ടറി മുനീര്‍, സംയുക്ത ജമാഅത്ത് സെക്രട്ടറി റഷീദ് തോയമ്മല്‍, ആറങ്ങാടി ജമാഅത്ത് പ്രസിഡന്റ് ഇ.കെ അബ്ദുല്‍ റഹ്‌മാന്‍, അരയി ജമാഅത്ത് പ്രസിഡന്റ് സമീര്‍, കൊവ്വല്‍പള്ളി ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് നൈഫ്, പടിഞ്ഞാര്‍ ജമാഅത്ത് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി സംബന്ധിക്കും. നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ഗുലാം മുഹമ്മദ് എം.ടി നന്ദി പറയും. മുന്‍ ജമാഅത്ത് പ്രസിഡന്റുമാരായ ടി അബൂബക്കര്‍ ഹാജി, കെ അഹമ്മദ് ഹാജി, സി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവരെ ജമാഅത്ത് പ്രസിഡന്റ് ടി അബ്ദുല്‍ ഖാദര്‍ ആദരിക്കുന്നു. തുടര്‍ന്ന് വൈകീട്ട് പള്ളിയില്‍ നടക്കുന്ന നമസ്‌കാരത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ നേതൃത്വം നല്‍കും. ഉദ്ഘാടന പരിപാടിയുമായി ബന്ധ പ്പെട്ട് ഇന്ന് രാത്രി എട്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ നിര്‍മാണ കമ്മിറ്റി മെംബര്‍ ഫൈസല്‍ ചേരക്കാടത്ത് സ്വാഗതം പറയും. ജമാഅത്ത് പ്രസിഡന്റ് ടി അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിക്കും. കുളിയങ്കാല്‍ ജമാഅത്ത് ഖത്തീബ് ഉസ്മാന്‍ അല്‍ ഹാമിദി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ ഗഫൂര്‍ ഹാജി, എം ഹമീദ്, ലബ്ബക്കുട്ടി, കമ്മിറ്റി അംഗങ്ങളായ റഹീസ് കണ്ടത്തില്‍, അഷ്റഫ് കെ ലണ്ടന്‍, നിര്‍മാണ കമ്മിറ്റി അംഗങ്ങളായ സമീര്‍ പി.കെ, അന്‍വര്‍, എം അബൂബക്കര്‍ പ്രസംഗിക്കും. തുടര്‍ന്ന് കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന ഇസ്ലാമിക കലാ വിരുന്നും നടക്കും.

നാളെ ഉച്ചക്ക് രണ്ട് മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന കാഞ്ഞങ്ങാട് കൂളിയങ്കാല്‍ കുന്നുമ്മല്‍ മുഹ്യുദ്ധീന്‍ ജുമാമസ്ജിദ്

 

Spread the love
error: Content is protected !!