ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി ‘ഒരു പോലീസ് റൂട്ട്’; ഷോര്‍ട്ട് ഫിലിം ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: സംസ്ഥാനസര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്പിന്തുണയുമായി തത്ത്വമസി, കാരളി മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ഒരു പോലീസ് റൂട്ട്’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ഉദ്ഘാടനം നടന്നു. ഹോസ്ദുര്‍ഗ് ഡി.വൈ.എസ്.പി എം.വി. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗാന്ധിയനും പ്രമുഖ അഭിഭാഷകനുമായ ടി.കെ. സുധാകരന്‍ സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിച്ചു. ചന്ദ്രന്‍ കാരളി കഥയും സംവിധാനവുംനിര്‍വഹിക്കുന്ന ചിത്രത്തിന് രവീന്ദ്രന്‍മടിക്കൈയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. രാജന്‍ മുടിക്കാനവും രോഹിണി ദാമോധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഷാന്ത് തലയടുക്കമാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ചടങ്ങില്‍ തത്ത്വമസി മൂവീസ് സെക്രട്ടറി ദേവദാസ് സ്വാഗതം പറഞ്ഞു. ചന്ദ്രന്‍ കാരളി സംസാരിച്ചു. പ്രസിഡന്റ് ഗീത അശോക് നന്ദി പറഞ്ഞു.

