ബാലസംഘം സമ്മേളനം: നീലേശ്വരത്ത് ഇന്ന് ഗതാഗത നിയന്ത്രണം
നീലേശ്വരം: ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് ഞായറാഴ്ച നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടക്കുന്ന ബാലസംഗമത്തിന് പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ക്രമീകരണം ഏര്‍പ്പെടുത്തി. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, കാറഡുക്ക എന്നീ എരിയകളില്നിന്നെത്തുന്ന വാഹനങ്ങള്‍ നീലേശ്വരം സബ് ട്രഷറി ഓഫീസ് മുതല്‍ പുതിയ മുനിസിപ്പല്‍ ഓഫീസ് പരിസരം വരെയാണ് പാര്‍ക്ക് ചെയ്യേണ്ടത്. ഉദുമ, ബേഡകം, കാറഡുക്ക, കാഞ്ഞങ്ങാട് എരിയകളില്നിന്നുള്ള വാഹനങ്ങള്‍ നീലേശ്വരം പാലസ് ഗ്രൗണ്ടിലും തൃക്കരിപ്പൂര്‍ എരിയയില്നിന്നും ചെറുവത്തൂര്‍, പടന്ന പഞ്ചായത്തുകളില്‍നിന്നുമുള്ള വാഹനങ്ങള്‍ കൊട്ടുന്പുറം ഒമേഗ ലോഡ്ജിന് സമീപത്തെ ഗ്രൗണ്ടിലും എളേരി ഏരിയയില്നിന്നും കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍നിന്നും വരുന്നവ സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്‍വശത്തെ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. പനത്തടി ഏരിയയില്നിന്നും കിനാനൂര്‍ കരിന്തളം, മടിക്കെ പഞ്ചായത്തില്‍നിന്നും നീലേശ്വരം നഗരസഭയില്നിന്നുമുള്ള വാഹനങ്ങള്‍ കോണ്‍വെന്റ് ജങ്ഷന് മുതല്‍ ചിറപ്പുറം വരെ റോഡിന്റെ കിഴക്കുവശം പാര്‍ക്ക് ചെയ്യണം. വാഹനങ്ങള്‍ നിശ്ചയിച്ച പാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് കുട്ടികളെ ഇറക്കേണ്ടത്. അവിടെ നിന്ന് കുട്ടികള്‍ ചെറുപ്രകടനമായി രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൈതാനിയില്‍ എത്തും.

