അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള ‘അഭിന്നം’ നടന്നു; കിഴക്കുംകര മുച്ചിലോട്ട് സ്‌കൂളില്‍ ജില്ലാ പോലീസ് മേധാവി നിധിന്‍ രാജ് ഐ.പി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു
അജാനൂര്‍: അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള ‘അഭിന്നം’ കിഴക്കുംകര മുച്ചിലോട്ട് സ്‌കൂളില്‍ വെച്ച് നടന്നു. ജില്ലാ പോലീസ് മേധാവി നിധിന്‍ രാജ് ഐ.പി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുളസി വി.വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂലകണ്ടം പ്രഭാകരന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.വി. രാഘവന്‍, കാവ്യ ടി.വി, ദീപ വിനോദന്‍, സുധ അശോകന്‍, തമ്പാന്‍ മക്കാക്കോട്ട്, ദീപ പ്രവീണ്‍, കെ.വി. സുകുമാരന്‍, മുഹമ്മദ് കുഞ്ഞി, ശ്രീവിദ്യ കെ.സി, ഷിജി എം, പി.കെ. കാര്‍ത്ത്യായണി, ഖാലിദ് അറബിക്കാടത്ത്, അപര്‍ണ കെ, സുമിത സി, മുഹമ്മദ് ഫവാസ് എന്നിവര്‍ സംസാരിച്ചു.
മെമ്പര്‍ കുഞ്ഞാമിന സി സ്വാഗതവും സി.ഡി.എസ് സൂപ്പര്‍വൈസര്‍ രേഷ്മ കെ.ആര്‍ നന്ദിയും പറഞ്ഞു.

