local news

പി.എഫ് പെന്‍ഷനേഴ്‌സ് സെമിനാര്‍ നടന്നു; മുന്‍ എം.പി.പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പി.എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന സെമിനാര്‍ പി. കരുണാകരന്‍ മുന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. എം.പി. പത്മനാഭന്‍ അധ്യക്ഷനായി.
പി.എഫ് പെന്‍ഷന്‍ ഘടനാപരമായ പിഴവുകള്‍ എന്ന വിഷയം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. മോഹനന്‍ അവതരിപ്പിച്ചു. ഡോ. വി.പി.പി. മുസ്തഫ (പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി), പി.ജി. ദേവ് (ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്), ടി. കൃഷ്ണന്‍ (എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ്), കെ. ഉപേന്ദ്രന്‍ (ബി.എം.എസ് ജില്ലാ പ്രസിഡന്റ്), കരിംകുശാല്‍ നഗര്‍ (എസ്.ടി.യു), അഡ്വ. കെ.വി. രാമചന്ദ്രന്‍ (എച്ച്.എം.എസ് പ്രസിഡന്റ്), ടി.പി. ഉണ്ണിക്കുട്ടി (പി.എഫ്.പി.എ സംസ്ഥാന പ്രസിഡന്റ്), കെ.വി. കുഞ്ഞമ്പാടി (പി.എഫ്.പി.എ വൈസ് പ്രസിഡന്റ്) എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. നാരായണന്‍ സ്വാഗതവും സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ എ. മാധവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!