local news

എ.കെ.ജി ഫ്‌ലഡ്ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

മടിക്കൈ: എ.കെ.ജി സ്മാരക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘എ.കെ.ജി ഫ്‌ലഡ്ലൈറ്റ് സെവന്‍സ് സീസണ്‍ 1’ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജ്യോതി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
2018-ല്‍ ഭൂട്ടാനില്‍ നടന്ന സാഫ് അണ്ടര്‍-15 വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരം ആര്യശ്രീ എസ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ പൊടിക്കുണ്ടിലെ ഗ്രാഫിക് ഡിസൈനര്‍ വി.പി ജ്യോതിഷ് കുമാറാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ടൂര്‍ണമെന്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.

 

error: Content is protected !!