local news

പെരിയോത്സവത്തിന് അക്ഷരക്കൂട്ടുമായ് പുസ്തകവണ്ടിയുടെ പുസ്തകോത്സവം

പെരിയ: കലോത്സവത്തിന് എത്തുന്നവരെ അക്ഷരങ്ങള്‍ കൊണ്ട് സ്വീകരിക്കുകയാണ് ‘പുസ്തകവണ്ടി.’

കഴിഞ്ഞ 5 വര്‍ഷമായി ജില്ലാ കലോത്സവ വേദിയിലെ നിറസാന്നിധ്യമാണ് പുസ്തകവണ്ടിയുടെ പുസ്തകോത്സവം.
പെരിയയില്‍ നടക്കുന്ന കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിക്ക് സമീപത്തായാണ് പുസ്തകവണ്ടിയുടെ സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. വിവിധ പ്രസാധകരുടെ ആയിരത്തോളം പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്. 20 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവിലുള്ള പുസ്തകങ്ങളുടെ പ്രത്യേക കൗണ്ടറും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

വേറിട്ട കാഴ്ചയായി പുസ്തക വണ്ടിയുടെ ഫോട്ടോ പോയിന്റ്. സ്റ്റാളിന്റെ സമീപത്തായി ഇരുചക്രവാഹനത്തിന്റെ മാതൃകയില്‍ ഒരുക്കിയ ഫോട്ടോ പോയിന്റ് ശ്രദ്ധേയമാണ്. വാഹനത്തില്‍ ഇരുന്ന് ഫോട്ടോയെടുക്കുന്ന ഭാഗ്യവാന് യഥാക്രമം 2000, 1000 രൂപയുടെ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്നു. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.
ഫോട്ടോ എടുത്ത ശേഷം പേര്, ഫോണ്‍ നമ്പര്‍ എന്നിവ എഴുതി തൊട്ടടുത്ത് വച്ച സമ്മാനപ്പെട്ടിയില്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍ സമാപനദിവസം നറുക്കെടുത്ത് വിജയികള്‍ക്ക് ആയിരക്കണക്കിന് രൂപയുടെ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്നു. ഇന്ത്യയില്‍ എവിടെയും ലഭ്യതക്കനുസരിച്ച് പുസ്തകങ്ങള്‍ നേരിട്ട് എത്തിച്ചു കൊടുക്കുന്ന സംരംഭമാണ് പുസ്തകവണ്ടി. നബിന്‍ ഒടയഞ്ചാല്‍, ജയേഷ് കൊടക്കല്‍ എന്നിവരാണ് പുസ്തകവണ്ടിയുടെ സാരഥികള്‍..
വായനയെ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പുസ്തകവണ്ടി എന്ന സംരംഭത്തിന് ഇവര്‍ തുടക്കം കുറിച്ചത്. വിദേശത്തേക്ക് പോലും ഇവര്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. പുസ്തക പ്രസാധന രംഗത്തും പുസ്തകവണ്ടി സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. പുസ്തകങ്ങള്‍ നേരിട്ട് വാങ്ങുന്നതിനായി കാഞ്ഞങ്ങാട് മെയിന്‍ റോഡില്‍ ഉള്ള മാള്‍ ഓഫ് ഇന്ത്യ ബില്‍ഡിംഗില്‍ പുസ്തകവണ്ടിയുടെ ബുക്ക്കഫെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ഫോണ്‍: 9496357895, 9074348676

 

error: Content is protected !!