ഇരട്ട നേട്ടവുമായി ഉജ്വല ബാല്യം പുരസ്കാര ജേതാവ് ഇഷാന
പെരിയ: 2025ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം ലഭിച്ച ഇഷാന എസ്. പാലിന് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഇരട്ട നേട്ടം. യു.പി. വിഭാഗം വാട്ടര്‍ കളര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനവും പെന്‍സില്‍ ഡ്രോയിങ്ങില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. കലയിലും സയന്‍സിലുമുള്ള മികവ് കണക്കിലെടുത്താണ് ഇഷാനക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം ലഭിച്ചത്. തച്ചങ്ങാട് ജി.എച്ച്.എസ്.എസ്. ആറാം തരം വിദ്യാര്‍ഥിനിയായ ഇഷാന ഡിസംബര്‍ 11ന് ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ ഊര്ജദിനത്തോടനുബന്ധിച്ച് നടത്തുന്ന ചിത്രരചന മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മൂന്ന് കുട്ടികളില്‍ ഒരാളാണ്.
അച്ഛന് ശിശുപാലന് കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസ്. അധ്യാപകനും അമ്മ രമ്യ മൗവ്വല്‍ ആര്.എ.എല്‍.പി. സ്കൂള്‍ അധ്യാപികയുമാണ്.

