പ്രഗ്യാന്‍ ടെക്‌ഫെസ്റ്റ്: സംഘാടക സമിതി രൂപീകരിച്ചു; പെരിയ പോളിടെക്‌നിക് കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന രൂപീകരണ യോഗം ഉദുമ എം.എല്‍.എ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു
പെരിയ:കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജിന്റെ ദേശീയതല സാങ്കേതിക മേളയായ പ്രഗ്യാന്‍ 2027 ന്റെ സംഘാടക സമിതി രൂപീകരിച്ചു. പോളിടെക്‌നിക് കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന രൂപീകരണ യോഗം ഉദുമ എം.എല്‍.എ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത മുഖ്യാതിഥിയായി. പുല്ലൂര്‍ പെരിയ വാര്‍ഡ് അംഗങ്ങളായ ഉഷ, ശോഭന, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ രമേശന്‍ പൊയിനാച്ചി, പ്രമോദ് പെരിയ, എന്‍ ബാലകൃഷ്ണന്‍, കെ. എന്‍.മുരളി എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥര്‍, സര്‍വ്വീസ് സംഘടന നേതാക്കള്‍, വിദ്യാര്‍ഥി സംഘടന നേതാക്കള്‍, റിട്ടയേര്‍ഡ് ജീവനക്കാര്‍, പ്രദേശത്തെ വ്യാപാരി വ്യവസായി പ്രതിനിധികള്‍, കോളേജ് അലുംനി പ്രതിനിധികള്‍, കോളേജ് പിടിഎ പ്രതിനിധികള്‍ തുടങ്ങിവര്‍ സംബന്ധിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ പി. നാരായണ നായ്ക്ക് സ്വാഗതവും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ബി. അശ്വന്ത് നന്ദിയും പറഞ്ഞു.കെ. നീലകണ്ഠന്‍ എം.എല്‍.എ . (ചെയര്‍മാന്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം (വൈസ് ചെയര്‍മാന്‍), കോളേജ് പ്രിന്‍സിപ്പാള്‍ പി. നാരായണ നായ്ക്ക് (ജനറല്‍ കണ്‍വീനര്‍).

