local news

ബാലസംഘം എട്ടാമത് സംസ്ഥാന സമ്മേളനം : നീലേശ്വരത്ത് വിളംബര ഘോഷയാത്ര നടന്നു

നീലേശ്വരം: ബാലസംഘം എട്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ വരവറിയിച്ച് നീലേശ്വരത്ത് വിളംബര ഘോഷയാത്ര നടന്നു. വൈകിട്ട് നാലിന് നീലേശ്വരം കോണ്‍വെന്റ് ജങ്ഷനില്‍ നിന്നാരംഭിച്ച ഘോഷയാത്ര ബസാറില്‍ അവസാനിച്ചു. ഘോഷയാത്രയ്ക്ക് കൊഴുപ്പേകി അണിനിരന്ന പൂമ്പാറ്റകളും, കരടികളുടെയും വേഷങ്ങള്‍ നഗരവീഥികളില്‍ നിറഞ്ഞാടി. വേഷങ്ങള്‍ക്ക് പിന്നില്‍ പഞ്ചാരിമേളവും മോഷയാത്രയ്ക്ക് മിഴിവേകി. മുത്തുക്കുടകളും, പ്ലകാര്‍ഡുകളും, ബാലസംഘത്തിന്റെ ശുഭ്ര പതാകയേന്തി നൂറ് കണക്കിന് കൂട്ടുകാര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ബസാറില്‍ അവസാനിച്ച ഘോഷയ്ക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ ഡി എസ് സന്ദീപ്, പ്രവിഷപ്രമോദ്, ഏരിയ പ്രസിഡന്റ് പി കാര്‍ത്തിക് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പി ആര്‍ അര്‍ഷ അധ്യക്ഷയായി. ആദര്‍ശ് ബേപ്പ് സ്വാഗതം പറഞ്ഞു.
ഘോഷയാത്രയില്‍ സംഘാടക സമിതി ഭാരവാഹികളും ബാലസംഘം പ്രവര്‍ത്തകരും സംസ്ഥാന – ജില്ലാ – വില്ലേജ് ഭാരവാഹികളും അണിനിരന്നു.

 

error: Content is protected !!