local news

സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി കാഞ്ഞങ്ങാട് സണ്‍റൈസ് ഹോസ്പിറ്റല്‍

കാഞ്ഞങ്ങാട്: റോട്ടറി ക്ലബ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ പദ്ധതിയില്‍ പങ്കാളികളായും പിന്തുണ നല്‍കിയും സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി കാഞ്ഞങ്ങാട് സണ്‍റൈസ് ഹോസ്പിറ്റല്‍. കേരള പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ സഹകരണത്തോടെ റോട്ടറി ക്ലബ് കാഞ്ഞങ്ങാട് നടപ്പിലാക്കിയ ‘മൈ സിറ്റി – ആക്‌സിഡന്റ് ഫ്രീ സിറ്റി’ ക്യാമ്പയിനില്‍ പങ്കുചേര്‍ന്നതിനാണ് സണ്‍റൈസ് ഹോസ്പിറ്റലിന് റോട്ടറി ക്ലബിന്റെ പ്രത്യേക ആദരം നല്‍കിയത്. പരിപാടിയുടെ ഭാഗമായി അപകട ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തര ജീവന്‍രക്ഷാ രീതികളെക്കുറിച്ച് ഡോ. അരവിന്ദ് പ്രത്യേക ബോധവല്‍ക്കരണ സെഷന്‍ നയിച്ചു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനാകുന്ന പ്രഥമശുശ്രൂഷാ രീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. കാഞ്ഞങ്ങാട് സണ്‍റൈസ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. സോണിമോള്‍ കെ. റോട്ടറി ക്ലബ് പ്രതിനിധികളില്‍ നിന്നും പ്രശംസാപത്രം ഏറ്റുവാങ്ങി. സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. രാഘവേന്ദ്ര പ്രസാദ് സംസാരിച്ചു.

 

error: Content is protected !!