local news

സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ വെള്ളിക്കോത്തിന് മികവാര്‍ന്ന ജയം

പാലക്കാട് വച്ച് നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ഗണിതശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ ഗെയിംസില്‍ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ
അഞ്ജന കൃഷ്ണന്‍ എ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ജില്ലയ്ക്ക് അഭിമാനമായി. അതര്‍ചാര്‍ട്ട് പ്രസന്‍ന്റെഷനില്‍ എ ഗ്രേഡ് നേടി ശ്രീപ്രിയ വി സ്‌കൂളിന് നേട്ടമായി. ഗണിതാധ്യാപകന്‍ മുനീര്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള മാത്സ് ടീമാണ് കുട്ടികളെ പരിശീലിപ്പിച്ച് വിജയത്തിലെത്തിച്ചത്.

 

error: Content is protected !!