local news

ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര ബ്രഹ്‌മകലശ മഹോത്സവം : ബ്രോഷര്‍ പ്രകാശനം ചെയ്തു

പെരിയ /ആയമ്പാറ: 2027 ഫെബ്രുവരി 13 മുതല്‍ 21 വരെ നടക്കുന്ന ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനവും ആദ്യ ഫണ്ട് സമാഹരണവും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. ബ്രോഷര്‍ പ്രകാശനം പൊയിനാച്ചി ചിന്മയാ മിഷനിലെ സ്വാമി തത്വാനന്ദ സരസ്വതിയും കുണിയ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദും ചേര്‍ന്ന് നിര്‍വഹിച്ചു. ആദ്യ ഫണ്ട് സ്വീകരിക്കല്‍ ഉദ്ഘാടനം ബേക്കല്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാര്‍ നിര്‍വഹിച്ചു.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞിരാമന്‍ ആകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ എം. നാരായണന്‍ കാപ്യവീട് സ്വാഗതവും ട്രഷറര്‍ സനല്‍കുമാര്‍ ഉരുളംകോടി ഇല്ലം നന്ദിയും പറഞ്ഞു.
രക്ഷാധികാരി എ.എന്‍. നാരായണന്‍ ഉരുളംകോടിത്തായര്‍, ക്ഷേത്ര പ്രസിഡന്റ് കേശവന്‍ അഞ്ജനംത്തോടിത്തായര്‍, കുമ്പള കൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ കെ. ഗംഗാധരന്‍, ടി.വി. രാമകൃഷ്ണന്‍ കാപ്യവീട്, വയലപ്പുറം നാരായണന്‍, പൊടി കാലിടുക്കം, ബാലാമണി ചന്ദ്രന്‍, കെ. കുഞ്ഞിരാമന്‍ മോലോത്തിങ്കാല്‍, എം. ദിനേശ്കുമാര്‍ നെല്ലിക്കുന്ന്, ടി. നാരായണന്‍ താഴത്ത്, നാണു കുന്നുമ്മല്‍, തുഷാര്‍ അത്തിത്തോട്ടടുക്കം എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!