local news

മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കൈകൊട്ടിക്കളി മത്സരംസംഘടിപ്പിച്ചു; ശ്രീപാര്‍വ്വതി കൈകൊട്ടി കളി സംഘം തൃക്കരിപ്പൂര്‍ ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: ഒരു ദേശത്തിന്റെ കലാകായിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു. 7 പ്രമുഖ ടീമുകള്‍ മാറ്റുരച്ച കൈകൊട്ടിക്കളി മത്സരത്തില്‍ ശ്രീ പാര്‍വ്വതി കൈകൊട്ടിക്കളി സംഘം തൃക്കരിപ്പൂര്‍ ഒന്നാം സ്ഥാനം നേടി. ജോളി യൂത്ത് സെന്റര്‍ അടോട്ട് രണ്ടാം സ്ഥാനവും സര്‍ഗ്ഗ ചേതന കുറുന്തൂര്‍ മൂന്നാം സ്ഥാനവും നേടി. സമാപന പരിപാടിയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കെ മഞ്ജിഷ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക ജവാന്‍ മടിയന്‍ പ്രവാസി കൂട്ടായ്മയും ട്രോഫി കണ്ണോത്ത് വീട് ഭാരതിയുടെ സ്മരണയ്ക്ക് മക്കളുമാണ് സ്‌പോണ്‍സര്‍ ചെയ്തത്. രണ്ടാം സ്ഥാനക്കാര്‍ക്ക് സമ്മാനത്തുക സണ്‍ഡേ സ്‌പോര്‍ട്‌സ് മടിയനും ട്രോഫി താനത്തിങ്കാല്‍ കുഞ്ഞമ്പുവിന്റെ സ്മരണയ്ക്ക് മകന്‍ അനില്‍കുമാറും നല്‍കി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാന സമ്മാനത്തുക വടക്കന്‍ ടൂര്‍ഹബ് സ്‌പോണ്‍സര്‍ ചെയ്തു. ട്രോഫി എ. വി.മധുവിന്റെ സ്മരണയ്ക്ക് ആല്‍ത്തറക്കാല്‍ സുഹൃത്തുക്കള്‍ നല്‍കി. ബി.ഗംഗാധരന്‍, അജിത്ത് ബാലന്‍, വി. രാജന്‍, എ. വി. പവിത്രന്‍,രഞ്ജിത്ത് കൂളിക്കാട് എന്നിവരും വിവിധ സമ്മാനങ്ങളും ട്രോഫികളും ഉപഹാരങ്ങളും വിതരണം ചെയ്തു.

 

error: Content is protected !!