local news

ചന്ദ്രഗിരി ഇക്കോ ടൂറിസം: അനുമതി ലഭിക്കുന്നതിന് മുമ്പ് പഞ്ചായത്ത് പരിപാടി; വിജിലന്‍സ് പരിശോധന

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ ചന്ദ്രഗിരി ഇക്കോ ടൂറിസം ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ പൊലിയംതുരുത്ത് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ വിജിലന്‍സ് പരിശോധന നടത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പഞ്ചായത്തിന്റെ പരിപാടികള്‍ സംഘടിപ്പിക്കുകയും പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും ചെയ്തതായി പരിശോധനയില്‍ കണ്ടെത്തി. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. സുനിത, വിജിലന്‍സ് ഉദ്യോഗസ്ഥരായ എ.എസ്.ഐ ജയചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.എം. പ്രദീപ്കുമാര്‍, ടി.വി. രാഹുല്‍, വിജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

 

error: Content is protected !!