local news

കവ്വാല്‍ മാടം ശ്രീ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം തിരുമുറ്റം നടപ്പാത കരിങ്കല്‍ പാകല്‍ സമര്‍പ്പണവും വെള്ളാട്ടവും നടത്തി

കാഞ്ഞങ്ങാട്: നാടുവാഴുന്ന ഈശ്വരന്‍ എന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് സൗത്ത് കവ്വാല്‍മാടം ശ്രീ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റവും നടവഴികളും കല്ല് പാകി മനോഹരമാക്കിയതിന്റെ സമര്‍പ്പണം ക്ഷേത്ര തന്ത്രീ ശ്വരന്‍ ബ്രഹ്‌മശ്രീ മേക്കാട്ടില്ലത്ത് പത്മനാഭ പട്ടേരിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ക്ഷേത്ര മേല്‍ശാന്തി, ക്ഷേത്ര ആചാര്യന്മാര്‍ ,ക്ഷേത്ര കമിറ്റി അംഗ ങ്ങള്‍ , യുവജനസമിതിയുംഅയ്യപ്പ ഭജന സമിതിയും, മാതൃ സമിതിയും നാട്ടുകാരും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ അഞ്ച് വര്‍ഷത്തിലൊരി ക്കല്‍ നടത്തിവരാറുള്ള കളിയാട്ട മഹോല്‍സവം 2027 ഏപ്രില്‍ മാസത്തില്‍ നടക്കും. അതിന്റെ മുന്നോടിയായുള്ള ഉച്ച വെള്ളാട്ടം തീരുമുറ്റത്ത് നിറഞ്ഞാടി ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കി. സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് ശങ്കരന്‍ നന്ദാനത്തിനെ പൊന്നടയണിച്ച് ആദരിച്ചു.

 

error: Content is protected !!