local news

അജാനൂരില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍: സംഘാടക സമിതി രൂപീകരണ യോഗം നടന്നു

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 29,30 തീയ്യതികളില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഒരു പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണ് . ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരണയോഗം കിഴക്കുംകര മുച്ചിലോട്ട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടന്നു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. വി തുളസി യോഗം ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കാസറ എന്ന് പേരിട്ടിരിക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ നെയിം റിലീവിംഗ് പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന്‍ നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി രാഘവന്‍, പഞ്ചായത്ത് മെമ്പര്‍മാരായ എ. തമ്പാന്‍, അര്‍ജുന്‍ യോഗി, കാറ്റാടി കുമാരന്‍, കെ. വിശ്വനാഥന്‍, വി. ഗിനിഷ്, ഗോവിന്ദന്‍ രാവണേശ്വരം, തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് വി. ഇ. ഒ ജിജേഷ് വി ശശീന്ദ്രന്‍ സ്വാഗതവും എസ്.ഗോവിന്ദരാജന്‍ നന്ദിയും പറഞ്ഞു.

സംഘാടക സമിതി പഞ്ചായത്ത് പ്രസിഡന്റ്

വി.വി. തുളസി
(ചെയര്‍പേഴ്‌സണ്‍)
ജിജേഷ് വി. ശശീന്ദ്രന്‍
(കണ്‍വീനര്‍),
പി.പ്രേമന്‍ പയ്യന്നൂര്‍
(ഫെസ്റ്റിവല്‍ ഡയറക്ടര്‍),
വി.ഗിനീഷ്
(പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍),
മൂലക്കണ്ടം പ്രഭാകരന്‍,
എം. വി. രാഘവന്‍,
(വൈസ് ചെയര്‍മാന്‍മാര്‍),
ടി. ഷൈജു, വി.ഇ.ഒ
സി.എച്ച് ഇഖ്ബാല്‍
(ജോയിന്റ് കണ്‍വീനര്‍മാര്‍)
അനീഷ് രാമഗിരി
(പ്രദര്‍ശന സമിതി ചെയര്‍മാന്‍),
എസ്. ഗോവിന്ദരാജ്
(കണ്‍വീനര്‍)
കെ.വിശ്വനാഥന്‍
(സാങ്കേതിക സമിതി ചെയര്‍മാന്‍)
രാഹുല്‍ കാരക്കുഴി
( കണ്‍വീനര്‍), മുഹമ്മദ് ഫവാസ്
(പ്രചരണ സമിതി ചെയര്‍മാന്‍),
രാകേഷ് മണലില്‍
(കണ്‍വീനര്‍),
എന്നിവരെയും തെരഞ്ഞെടുത്തു. അജാനൂര്‍ ഫിലിം ഫെസ്റ്റിവല്‍ കാസറയുടെ പ്രചരണത്തിനായി മത്സരാ അടിസ്ഥാനത്തിനുള്ള എംബ്ലം ക്ഷണിക്കുന്നു. എംബ്ലം kasaraiffa @gmail. com എന്ന വിലാസത്തില്‍ നവംബര്‍ 24 വൈകിട്ട് 5 മണിക്കകം ലഭിക്കണം

 

error: Content is protected !!