local news

സഹകരണ സംഘങ്ങളില്‍ ആധുനികവത്കരണം വേണം – മന്ത്രി എം.ലിജു;  സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം മന്ത്രി അഡ്വ. എം.ലിജു ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : സാങ്കേതിക മേഖലയില്‍ വലിയ മുന്നേറ്റം നടന്നു വരുന്ന കാലത്ത് സഹകരണ മേഖലയുടെ ആധുനിക വത്കരണം അനിവാര്യമാണെന്ന് സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം.ലിജു പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല സമാപനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. ആഭ്യന്തര- നിയമ- റവന്യു വകുപ്പുകളുടെ സഹകരണത്തേയുള്ള നടപടികള്‍ ശക്തമാക്കും. സഹരണ സ്ഥാപനങ്ങളെ കൊള്ളയടിച്ച് ബിനാമി സ്വത്തുക്കള്‍ ഉണ്ടാക്കിയവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം .എല്‍ .എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, അഡീഷണല്‍ രജിസ്ട്രാര്‍ എന്‍.ആര്‍ .അനില്‍കുമാര്‍ , സംഘാടക സമിതിയുടെ വിവിധ സബ്ബ് കമ്മിറ്റി ചെയര്‍മാന്മാരായ രാജന്‍ പെരിയ , വി. കൃഷ്ണന്‍, അഡ്വ. ഷാലു മാത്യു, പ്രവീണ്‍ തോയമ്മല്‍ ,എം. സഞ്ജീവഷെട്ടി, എം .കെ . മാധവന്‍ നായര്‍ , പി.കെ വിനോദ് കുമാര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍ ,കെ.പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് പബ്ലിസിറ്റി ആന്റ് മീഡിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുബന്ധ പരിപാടികള്‍ക്ക് നവമാധ്യമങ്ങളുടെ മികച്ച പ്രചാരണം നല്‍കിയ തൃക്കരിപ്പൂര്‍ അഗ്രികള്‍ച്ചറിസ്റ്റ് സഹകരണ സംഘം സെക്രട്ടറി എസ്. ബൈജുവിന് ചടങ്ങില്‍ മന്ത്രി എം.ലിജു ഉപഹാരം നല്‍കി.

 

error: Content is protected !!