സ്വകാര്യ വ്യക്തിയുടെ അനധികൃത കരിങ്കല്‍ ക്വാറിക്ക് വില്ലേജ് ഓഫീസറുടെ വ്യാജ സാക്ഷ്യപത്രം
കാഞ്ഞങ്ങാട്: കേരള ഭൂമി പതിച്ചു നല്‍കല്‍ ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയില്‍ അനധികൃത ചെങ്കല്‍ ഖനനം നടത്തുന്നതിന് വേണ്ടി നെട്ടണിഗേ ഗ്രൂപ്പ് വില്ലേജ് ഓഫീസര്‍ വ്യാജ സാക്ഷ്യപത്രം നല്‍കി.
ഈ ഭൂമി പതിച്ചു നല്‍കിയതല്ലെന്ന് കാണിച്ചാണ് സാക്ഷ്യപത്രം നല്‍കിയത്. ഈ സാക്ഷ്യപത്രത്തിന്റെ മറവില്‍ വര്‍ഷങ്ങളോളം ഖനനം നടത്തി കാഞ്ഞങ്ങാട് സ്വദേശിയായ സ്വകാര്യ വ്യക്തി വന്‍ ലാഭമുണ്ടാക്കി.
നാട്ടുകാര്‍ ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് പോലീസ് സംരക്ഷണത്തിന് വേണ്ടി ഇതേ വ്യാജ സാക്ഷ്യപത്രം സമര്‍പ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ശ്രീദാസന്‍ എം.വി നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയന്‍ കെ.വി, ലിജിന്‍ പി.വി, പ്രമോദ് കൂക്കള്‍, തഹസില്‍ദാര്‍ സുരേഷ് ബാബു കുറ്റിക്കോല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

