മുത്തപ്പന്‍ മടപ്പുരയില്‍ കവര്‍ച്ച; ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു
മാവുങ്കാല്‍: കല്ല്യാണ്‍ റോഡിലെ മുത്തപ്പന്‍ മടപ്പുരയില്‍ കവര്‍ച്ച. ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഭണ്ഡാരത്തില്‍ പതിനായിരം രൂപയിലധികം ഉണ്ടായിരുന്നതായി മടപ്പുര സെക്രട്ടറി ടി.വി പ്രദീപ് കുമാര്‍ ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

