local news

ജില്ലാ സ്‌കൂള്‍ കലോത്സവം : പന്തല്‍ കാല്‍നാട്ട് നടന്നു;  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സവിത ടീച്ചര്‍ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു.

പെരിയ : നവംബര്‍ 24 മുതല്‍ 28 വരെ പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തല്‍ കാല്‍നാട്ട് നടന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സവിത ടീച്ചര്‍ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു. സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍ അധ്യക്ഷനായി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. കെ. സബിത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. പി. ദീപ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍എ. വി.മിനി, പഞ്ചായത്ത് മെമ്പര്‍മാരായ സി.ശോഭന, ഉഷ എന്‍. നായര്‍എ. വേണു പ്രധാന അധ്യാപിക പി.സുമതി ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് സത്യന്‍ മടത്തില്‍, വൈസ് പ്രസിഡന്റ് ശശിധരന്‍ തന്നിത്തോട് പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡന്റ് എ.വിജയന്‍നായര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ ടി. കൃഷ്ണന്‍ സ്വാഗതവും പി.പി. ഉദയകുമാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ വച്ച് 2006- 2007 എസ്. എസ്. എല്‍. സി.ബാച്ച് കലോത്സവ വിജയത്തിനായുള്ള ഫണ്ടിലേക്ക് തങ്ങളുടേതായ സംഭാവനയും കൈമാറി.

 

error: Content is protected !!