കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ 109-ാം ജന്മദിനം ആഘോഷിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 109-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി മോഹനന്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ ബാബു, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കമ്മാടത്തു ടീച്ചര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ പി.വി തമ്പാന്‍, കുഞ്ഞിക്കണ്ണന്‍ കെ.വി, വിജയലക്ഷ്മി, സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ സരോജ പി, ഭാസ്‌കരന്‍ കെ, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ റോഷന്‍ ഐങ്ങോത്ത്, സൂര്യപ്രഭ, തങ്കമണി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.വി രതീഷ് സ്വാഗതവും അച്യുതന്‍ മുറിയനാവി നന്ദിയും പറഞ്ഞു.

