local news

ജില്ലയിലെ ആദ്യ എസ്.ഇ.എം.എസ് ചികിത്സ കാസര്‍കോട് ആസ്റ്റര്‍ മിംസില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ സെല്‍ഫ് എക്‌സ്പാന്‍ഡിങ് മെറ്റല്‍ ബിലിയറി സ്റ്റെന്റിങ് ചികിത്സ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നടന്നു. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പിത്ത നാളിയിലുണ്ടായ തടസ്സം പരിഹരിക്കുന്നതിനായാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഓങ്കോളജി, എന്‍ഡോസ്‌കോപ്പി വിഭാഗങ്ങളുടെ ഏകോപനത്തില്‍ അത്യാധുനിക തെറാപ്യൂട്ടിക് ചികിത്സാരീതിയിലൂടെ പുതുജീവന്‍ നല്‍കിയത്.

ഉദരസംബന്ധമായ പ്രശ്‌നങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് പാന്‍ക്രിയാസിലുണ്ടായ അര്‍ബുദ വളര്‍ച്ച മൂലം പിത്തനാളി പൂര്‍ണ്ണമായി അടഞ്ഞതായി കണ്ടെത്തിയത്. ക്യാന്‍സറിന്റെ തോത് കൂടിയതിനാലാണ് എന്‍ഡോസ്‌കോപ്പിക് മാര്‍ഗത്തിലൂടെ പിത്തനാളി തുറക്കാനുള്ള ശ്രമം നടത്തുന്നത്. വലിയ മുറിവുകളോ തുറന്ന ശസ്ത്രക്രിയയോ ഇല്ലാതെ എന്‍ഡോസ്‌കോപ്പി മുഖാന്തരം പിത്തനാളിയിലേക്ക് സ്വയം വികസിക്കുന്ന പ്രത്യേക സ്റ്റെന്റ് സ്ഥാപിക്കുകയായിരുന്നു. സ്റ്റെന്റ് വികസിക്കുന്നതോടെ പിത്തനാളിയിലെ തടസ്സം മാറി പിത്തരസത്തിന്റെ സ്വാഭാവിക ഒഴുക്ക് സാധ്യമായി. ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഈ പ്രൊസീജറിലൂടെ രോഗാവസ്ഥ പരിഹരിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും മെഡിക്കല്‍ സംഘത്തിന് സാധിച്ചു. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിദഗ്ധന്‍ ഡോ. കിരണ്‍ രേവങ്കര്‍, അനസ്‌തെഷ്യ വിദഗ്ധരായ ഡോ. അമീന്‍ ഗുല്‍ഷന്‍, ഡോ. ശിവ്‌തേജ് എസ്. എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ഈ ദൗത്യത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്.

 

error: Content is protected !!