local news

‘കലാലയ വര്‍ണ്ണങ്ങള്‍’ സംഘടിപ്പിച്ചു

പെരിയ: പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും ചിത്രകലാ അധ്യാപകരും ചേര്‍ന്ന് കലോത്സവ നഗരിയെ വര്‍ണ്ണാഭമാക്കുന്ന ‘കലാലയ വര്‍ണ്ണങ്ങള്‍’ സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.വി രാധിക ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ മുന്‍ ചിത്രകലാ അധ്യാപകന്‍ ടി.കെ ഓമനക്കുട്ടന്‍ മുഖ്യാതിഥിയായി. ചിത്രകലാ അധ്യാപകരായ ടി.കെ ബിനു, എ. മുരളീകൃഷ്ണന്‍, വിനീത്, പ്രസാദ് കാനത്തുങ്കാല്‍, ആദര്‍ശ് എന്നിവരും സ്‌കൂള്‍ എച്ച്.എം പി. സുമതി, പി.ടി.എ പ്രസിഡന്റ് സത്യന്‍ മഠത്തില്‍, സ്റ്റാഫ് സെക്രട്ടറി വി.എം. ഹരിപ്രിയ എന്നിവരും സംബന്ധിച്ചു. മീഡിയ ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനര്‍ എം. അനൂപ് സ്വാഗതവും എം.ടി കലാധരന്‍ നന്ദിയും പറഞ്ഞു. കല്ലോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പെരിയ ജി.എച്ച്.എസ്.എസ് ആര്‍ട്ട് ക്ലബ് അംഗങ്ങളും പങ്കെടുത്തു.

 

error: Content is protected !!