വിവാഹ ഏജന്റുമാരെ അസംഘടിത തൊഴിലാളി പട്ടികയില്‍ ഉള്‍പ്പെടുത്തണം: മാര്യേജ് ബ്യൂറോ അസോസിയേഷന്
കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ അസംഘടിത തൊഴിലാളികളുടെ പട്ടികയില്‍ വിവാഹ ഏജന്റുമാരെയും വിവാഹ ഏജന്‍സികളെയും ഉള്‍പ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്സ് അസോസിയേഷന് കാസര്‍കോട് ജില്ല വാര്‍ഷിക കണ്വെന്ഷന് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് എലൈറ്റ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കണ്വെന്ഷന് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.എം രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി കാപ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൊഴുമ്മല്‍ കൃഷ്ണന് നമ്പ്യാര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. നാരായണന്, കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം എം. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. കൃഷ്ണന് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എം. നാണി നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ. ബിന്ദു,
(പ്രസിഡന്റ്), എം. നാണി (വൈസ് പ്രസിഡന്റ് ), പി. കൃഷ്ണന് (സെക്രട്ടറി), എം. കൃഷ്ണന്, (ജോയിന്റ് സെക്രട്ടറി), പി. ജയകുമാര്‍ (ട്രഷറര്‍), സംസ്ഥാന കമ്മിറ്റി അംഗം കെ.എം രവീന്ദ്രന് എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

