local news

ഭക്തിസാന്ദ്രമായി ഗോകുലം ഗോശാല

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ആറാമത് ദീപാവലി സംഗീതോത്സവത്തില്‍ കണ്ണന്‍ ജി നാഥ് അവതരിപ്പിച്ച ഭക്തി ഗാന സദസ്സ് ആസ്വാദകര്‍ക്ക് വേറിട്ടൊരു അനുഭവം നല്‍കി. ഗോശാല സ്ഥാപകനും പരമ്പര വിദ്യാപീഠം ആചാര്യനുമായ വിഷ്ണുപ്രസാദ് ഹെബ്ബാര്‍ രചിച്ച കണ്ണനുറങ്ങ് എന്ന ഗാനം ധേനു മണ്ഡപത്തില്‍ ആലപിച്ചു. തുളസിക്കതിര്‍, ആലായാല്‍ തറ വേണം, പറന്നു പറന്നു തുടങ്ങിയ കണ്ണന്‍ ജി നാഥിന്റെ മാസ്റ്റര്‍ പീസ് ഗാനങ്ങള്‍ സദസ്സ് കൂടെ പാടി സ്വീകരിച്ചു. വയലിനിലില്‍ മാഞ്ഞൂര്‍ രഞ്ജിത്, മൃദംഗത്തില്‍ ബാലകൃഷ്ണ കമ്മത്ത്, തബലയില്‍ ബാലു കൃഷ്ണ തിരുവനന്തപുരം, റിഥം പാഡില്‍ ആകാശ് ആഞ്ജനേയ , ഇടക്ക അമൃത വര്‍ഷ, മുഖര്‍ ശംഖ് ഗോവിന്ദ പ്രസാദ്, താളം സീമ കണ്ണന്‍ എന്നിവര്‍ പക്കമേള മവതരിപ്പിച്ചു. നന്ദി മണ്ഡപത്തിലെ ദീപപ്രഭ കച്ചേരിയില്‍ ഭോപ്പാലില്‍ നിന്നുള്ള സാരംഗ് ഫാര്‍ഗെ പാടി. കൃതി ഭട്ടിന്റെയും സ്വരാത്മികയുടെയും കച്ചേരികളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

error: Content is protected !!