local news

കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം 14-ാമത് നാടകോത്സവം നവംബര്‍ 18 മുതല്‍ 21 വരെ

കാഞ്ഞങ്ങാട്: ആര്‍ട്ട് ഫോറം കാഞ്ഞങ്ങാട് അരങ്ങൊരുക്കുന്ന 14-ാമത് നാടകോത്സവത്തിന് നവംബര്‍ 18 ന് തിരിതെളിയും. നവംബര്‍ 18 മുതല്‍ 21 വരെ. പ്രമുഖ നാടക സംവിധായകന്‍ വി. ശശി നഗര്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള രാജ് റസിഡന്‍സി ഗ്രൗണ്ടിലാണ് നാടകോത്സവം നടക്കുന്നത്. ഉദ്ഘാടന ചട ങ്ങില്‍ പ്രമുഖ നാടകക്കാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ജീവകാരുണ്യ മേഖലയില്‍ നിറ സാന്നിധ്യവുമായ കണ്ണങ്കൈ കുഞ്ഞി രാമനെ ആദരിക്കും. 18 ന് അമ്പലപ്പുഴ സാരഥിയുടെ ഞാന്‍ അപ്രസക്തന്‍, 19 ന് തിരുവനന്തപുരം സൗപര്‍ണികയുടെ പടയോട്ടം, 20 ന് തിരുവനന്തപുരം നാടകവേദിയുടെ ഒരു സുന്ദര ദിവസം, 21ന് ഡ്രീം കേരളയുടെ ഊരുവലം എന്നി നാടകങ്ങളാണ് ഈ വര്‍ഷത്തെ നാടകോത്സവത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.
നാടകങ്ങള്‍ എല്ലാ ദിവസവും രാത്രി 7 മണിക്ക് തുടങ്ങും. അതിന് മുന്നോടിയായി 6.30 മുതല്‍ ആര്‍ട്ട് ഫോറം മ്യൂസിക് ക്ലബ്ബിന്റെ ഗാനാലാപനം ഉണ്ടായിരിക്കും. എല്ലാ ദിവസവും നാടകത്തിന് ശേഷം നാടക ചര്‍ച്ചയും നടക്കും.
വാര്‍ത്തസമ്മേളനത്തില്‍ ആര്‍ട്ട്‌ഫോറം.പ്രസിഡന്റ് വി. സുരേഷ് മോഹന്‍,വൈസ് പ്രസിഡന്റ് അംബുജാക്ഷന്‍ അലാമിപ്പള്ളി,സെക്രട്ടറി ചന്ദ്രന്‍ ആലാമിപ്പള്ളി , ആര്‍ട്ട്‌ഫോറം) ട്രഷറര്‍ ബി. സുരേന്ദ്രന്‍ , ദിനേശന്‍ മുലക്കണ്ടം, സുരേശന്‍ കുശാനഗര്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!