മുക്കൂട് -കുന്നത്ത് കടവ് പാലം പൂര്‍ത്തിയാകുന്നു
കാഞ്ഞങ്ങാട്: ഏറെ കാത്തിരിപ്പിനൊടുവില്‍ മുക്കൂട് -കുന്നത്ത് കടവ് പാലം പൂര്‍ത്തിയാകുന്നു. ഇ. ചന്ദ്രശേഖന് എം.എല്‍.എയായിരിക്കെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാഞ്ഞങ്ങാട് മണ്ഡലത്തിന് അനുവദിച്ച 10കോടി രൂപയിലാണ് പാലം നിര്‍മാണം. അജാനൂര്‍-പള്ളിക്കര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പികകുന്ന പാലം ഇരുനാട്ടുകാര്‍ക്കും ഏറെ പ്രയോജനപ്രദമാണ്. ഇതിന്റെ അനുബന്ധ റോഡ് വികസനത്തിന് സ്ഥലപരിമിതിയുണ്ടായിരുന്നുവെങ്കിലും ഇ. ചന്ദ്രശേഖരന് എം.എല്‍.എ നാട്ടുകാരുമായും സ്ഥലം ഉടമകളുമായും സംസാരിച്ച് ഒത്തുതീര്പ്പിലെത്തിച്ചാണണ് പാലം പൂര്‍ണ അര്‍ഥത്തില്‍ ലക്ഷ്യം കാണുന്നത്. കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ചേറ്റുകുണ്ട് എന്ന സ്ഥലത്ത്നിന്ന് ആരംഭിച്ചു പൊതുമരാമത്തു റോഡ് ആയ പൂച്ചക്കാട് മോസ്ക്യു- പെരിയ റോഡിലാണ് അവസാനിക്കുന്നത്. നിലവില്‍ ഇവിടെ ഉണ്ടായിരുന്ന പഴയ പാലത്തിനു 37 മീറ്റര്‍ നീളവും 4.1 മീറ്റര്‍ വീതിയും ആയിരുന്നു. ഇത് കാലപ്പഴക്കാത്തല് ബലക്ഷയം സംഭവിച്ചതിനാല്‍ 2022-23 ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് 10 കോടി രൂപ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ അനുവദിച്ചത്. പുതിയ പാലത്തിനു 22 മീറ്റര്‍ നീളമുള്ള മൂന്ന് സ്പനോട് കൂടി 66 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും ഇരുവശത്തും നടപ്പാതയോടു കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ പാലത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തികരിച്ചിട്ടുണ്ട്. ഇരുവശങ്ങളിലും ഉള്ള അനുബന്ധ റോഡിന്റെ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു. അനുബന്ധ റോഡിന്റെ ആകെ നീളം 1.590 കി.മീറ്ററും. ഇതില്‍ ചേറ്റുകുണ്ട് ഭാഗത്തേക്ക് പാലത്തില്‍നിന്ന് 1 കി.മിറ്ററും യും പൂച്ചക്കാട് ഭാഗത്തേക്ക് 590 മീറ്ററും ആണ്.

